ഫ്‌ളിപ്കാര്‍ട്ടിലൂടെ സംരംഭം വളര്‍ത്തുന്ന സംരംഭകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പുതിയ സെല്ലേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്ന് ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത വ്യാപാരികളുടെ എണ്ണം 220 ശതമാനമാണ് ഉയര്‍ന്നത്. 11 ലക്ഷത്തോളം ബിസിനസുകളിലായി ഉത്സവ സീസണുകളില്‍ ഒട്ടനവധി പേരാണ് ഫ്‌ളിപ്കാര്‍ട്ട് വഴിയുള്ള വില്‍പനയിലേക്ക് കടന്നത്. ഭൂരിഭാഗം പേരും ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, ബുക്കുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വില്‍ക്കുന്നവരാണ്.