കമല്‍ ഹാസന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാളാണ് നായിക. വിക്രം സിനിമയുടെ ലുക്കില്‍ നിന്ന് മാറി ഇന്ത്യന്‍ 2വിന്റെ ലുക്കിലേക്ക് കമല്‍ ഹാസന് എത്തിക്കഴിഞ്ഞു. ചെന്നൈയിലാണ് ചിത്രീകരണം. സിദ്ധാര്‍ത്ഥ്, രകുല്‍ പ്രീത് തുടങ്ങിയ താരങ്ങളുടെ ഭാഗങ്ങള്‍ കഴിഞ്ഞ മാസം മുതല്‍ തന്നെ ചിത്രീകരണം തുടങ്ങിയിരുന്നു. എന്നാല്‍, കേന്ദ്ര കഥാപാത്രങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വര്‍ഷാവസാനത്തോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്തിടെ റെഡ് ജയന്റ് മൂവീസ് ഏറ്റെടുത്തു.