മര്‍ച്ചന്റ്‌ യൂത്ത് വിംഗിന്റെ ഉണര്‍വ്വ് 2022 ഒക്ടോബര്‍ രണ്ടിന്

Related Stories

കട്ടപ്പന മര്‍ച്ചന്റ്‌ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് ഉണര്‍വ്വ് 2022 ഷോ സംഘടിപ്പിക്കുന്നു. കട്ടപ്പന ഹിൽടൗണിൽ വച്ച് നടത്തുന്ന പരിപാടിയില്‍ മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ജില്ലാ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും സ്വീകരണവും നല്‍കും. വനിതാ യൂത്ത് വിംഗ് ഉദ്ഘാടനം, ജില്ലയിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, ബിസിനസ് അവാര്‍ഡ് നൈറ്റ് എന്നിവയും ഉണര്‍വ് 2022 ന്റെ ഭാഗമായി നടത്തപ്പെടും. സംസ്ഥാനത്തെ തന്നെ ആദ്യത്തെ വനിതാ യൂത്ത് വിംഗ് യൂണിറ്റാണ് കട്ടപ്പനയിൽ ആരംഭിക്കുന്നത്.
മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മര്‍ച്ചന്റ്‌ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍ അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories