ഫേസ്ബുക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആസ്തി 71 ബില്യണ്‍ ഡോളറായി(5.65 ലക്ഷം കോടി) ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ മെറ്റ സിഇഒയുടെ സ്ഥാനം 20ലേക്ക് താഴ്ന്നു. 2014ന് ശേഷം ആദ്യമായാണ് സുക്കര്‍ബര്‍ഗ് പട്ടികയില്‍ ഇത്രത്തോളം താഴേക്ക് പോകുന്നത്.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വരെ എത്താന്‍ മുന്‍പ് അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 142 ബില്യണായിരുന്നു സുക്കര്‍ബര്‍ഗിന്റെ ആസ്തി. അന്ന് കമ്പനിയുടെ ഓഹരി മൂല്യം 382 ഡോളര്‍ വരെ എത്തിയിരുന്നു. ഒക്ടോബറില്‍ ഫേസ്ബുക്കിനെ മെറ്റ എന്ന് പുനര്‍നാമകരണം ചെയ്തു. ഇതോടെ പതനവും തുടങ്ങി. ഫെബ്രുവരിയില്‍ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ യാതൊരു വളര്‍ച്ചയും കമ്പനിക്ക് രേഖപ്പെടുത്താനായിരുന്നില്ല.
മെറ്റാവേഴവ്‌സിലുള്ള കമ്പനിയുടെ ഭീമമായ നിക്ഷേപമാണ് കമ്പനിയുടെ ഓഹരികള്‍ ഇത്രത്തോളം ഇടിയാന്‍ കാരണമെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.