2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു സംരംഭം എങ്കിലും ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഒരു കുടുംബം ഒരു സംരംഭം പദ്ധതി’ ആവിഷ്‌കരിച്ച്
സർക്കാർ.
പദ്ധതിയിൽ ബാങ്ക് വായ്പയുടെ പലിശ നിരക്കിൽ 5% വരെ ഇളവ് ധനസഹായമായി സർക്കാർ നൽകുന്നു.
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ബാങ്ക് ലോൺ ഉള്ള ഉൽപ്പാദന, സേവന, വ്യാപാര മേഖലയിലെ സ്ഥാപനങ്ങൾക്ക് പദ്ധതി വഴി പലിശ ഇളവ് നൽകുന്നു. പദ്ധതി പ്രകാരം സ്ഥിരമൂലധന വായ്പ്പക്കും , പ്രവർത്തന മൂലധന വായ്പ്പക്കും ആനുകൂല്യം ലഭിക്കുന്നു. 2022 ഏപ്രിൽ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ യൂണിറ്റുകൾക്ക് മാത്രമാണ് ഈ പദ്ധതി പ്രകാരം സർക്കാരിൽ നിന്നുള്ള പലിശ ഇളവ് ലഭ്യമാകുന്നത്. ഈ പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കൾ വനിതാ സംരംഭകർ ആയിരിക്കും.