മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മുന്‍ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിന്റെയും പേരിലുള്ള സന്നദ്ധ സംഘടനയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 2022ലെ ഗ്ലോബല്‍ ഗോള്‍സ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യക്കാരിയായ ഡോ. രാധിക ബത്ര. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന
ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിത്വങ്ങള്‍ക്കാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് പുരസ്‌കാരം നല്‍കി വരുന്നത്.
2022 പ്രോഗ്രസ് പുരസ്‌കാരത്തിനാണ് ഡോ. രാധിക ബത്ര അര്‍ഹയായത്. എവരി ഇന്‍ഫന്റ് മാറ്റേഴ്‌സ് എന്ന എന്‍ജിഒയുടെ സഹസ്ഥാപകയാണ്. ശിശു രോഗ വിദഗ്ധയായ രാധിക, ശാരീരിക വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നടത്തി വരുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
മൂന്ന് പേര്‍ കൂടി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ സാറാ ജോയ, ഉഗാണ്ടയില്‍ നിന്നുള്ള വനേസ നകാതെ, യൂറോപ്യന്‍ യണിയന്‍ ചീഫ് ഉര്‍സുല വോണ്‍ ഡെ ലെയെന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്