ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ക്ക് പ്രിയമേറുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് കളിപ്പാട്ട കയറ്റുമതിയില്‍ ഉണ്ടായത്. 2013 ഏപ്രില്‍-ഓഗസ്റ്റ് കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 636 ശതമാനമാണ് ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായത്.
നമ്മുടെ നാട്ടിലെ സംരംഭകര്‍ക്ക് കളിപ്പാട്ടമേഖലയിലേക്ക് കടക്കാന്‍ പ്രചോദനം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍.
2013ല്‍ വെറും 83 കോടിയുടെ കയറ്റുമതിയാണ് നടന്നിരുന്നതെങ്കില്‍ 2022ല്‍ ഇത് 612 കോടിയായി ഉയര്‍ന്നു. ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ സന്തോഷം പരത്തുന്നു എന്ന കുറിപ്പോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തു വിട്ടത്.