ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സരിഗമ.
ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക.
മറാത്തി സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോള്‍ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കര്‍ ബ്ലൂസ് എന്ന സംഗീത ബാന്‍ഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്.
ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. സിതാര കൃഷ് ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.