ലോകത്തെ ടോപ് ടെണ്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനമായ ഇടിസി ഗ്രൂപ്പ് പുറത്തുവിട്ട പട്ടികയിലാണ് സ്വിഗ്ഗിയും സൊമാറ്റോയും ഇടം പിടിച്ചത്. സ്വിഗ്ഗി ഒമ്പതാം സ്ഥാനത്തും സൊമാറ്റോ പത്താം സ്ഥാനത്തുമാണെത്തിയത്.
ചൈനയുടെ മെയ്ടുവാന്‍, യുകെ കമ്പനിയായ ഡെലിവെറോ, യുഎസിന്റെ ഊബര്‍ ഈറ്റ്‌സ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍