ഇകൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയ്ക്ക് മികച്ച പ്രതികരണം. ഒരേസമയം 16 ലക്ഷം പേരാണ് ഫ്‌ളിപ്കാര്‍ട്ടില്‍ കയറി സാധനങ്ങള്‍ തിരയുന്നതെന്ന് കമ്പനി അറിയിച്ചു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മേക്കപ്പ്, ഫ്രാഗ്രന്‍സ് ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പലചരക്ക് വാങ്ങുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.