ഇന്ത്യയിലെ മികച്ച വിമാന കമ്പനിക്കുള്ള പുരസ്‌കാരം രണ്ടാം തവണയും സ്വന്തമാക്കി വിസ്താര. ലണ്ടനില്‍ നടക്കുന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022ല്‍ നിരവധി വിഭാഗങ്ങളിലാണ് കമ്പനി പുരസ്‌കാര നേട്ടം കൈവരിച്ചത്.
മികച്ച ദക്ഷിണേഷ്യന്‍ വിമാനക്കമ്പനി, തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ്, ബെസ്റ്റ് ക്യാബിന്‍ ക്രൂ, ബെസ്റ്റ് ബിസിനസ് ക്ലാസ് പുരസ്‌കാരങ്ങളും വിസ്താര നേടി. യാത്രക്കാരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിസ്താരയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
ലോകത്ത് മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ 20ാം സ്ഥാനത്തെത്താനും വിസ്താരക്ക് കഴിഞ്ഞു.