ഐബിഎം ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാളികളായ യുവാക്കള്‍ക്ക് ഐബിഎമ്മില്‍ ജോലി തേടി ഇനി അമേരിക്കയിലേക്കോ ബാംഗ്ലൂരിലേക്കോ പോകേണ്ടതില്ല. അവര്‍ക്ക് കൊച്ചിയില്‍ തന്നെ ജോലി ചെയ്യാന്‍ ഇതോടെ അവസരം ഒരുങ്ങും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സ്‌കില്‍ ഡവലപമെന്റിനും ഐബിഎം സന്നദ്ധത അറിയിച്ചു. കൊച്ചി സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തി ധാരണാ പത്രങ്ങള്‍ ഒപ്പു വെയ്ക്കാനും ധാരണയായി