പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് പുരസ്‌കാര നേട്ടത്തില്‍ കട്ടപ്പന ഹൈഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റ്.
മാര്‍ക്കറ്റിങ് മേഖലയിലെ മികവിന് മില്‍മ നല്‍കിവരുന്ന മിത്ര അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാക്കളായിരിക്കുകയാണ് ട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഹൈഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റ്. പച്ചക്കറിയും, മത്സ്യ മാംസാദികളും മുതല്‍ ബേക്കറി ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വരെ ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ട് കട്ടപ്പനക്കാര്‍ക്ക് വ്യത്യസ്ത ഷോപ്പിങ് അനുഭവം നല്‍കുകയാണ് ഹൈഫ്രഷ്.
അവാര്‍ഡ് കരസ്ഥമാക്കാന്‍ സഹായിച്ച പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഹൈഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റ് കുടുംബം നന്ദി അറിയിച്ചു.