ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’, U സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ജിബു ജേക്കബ്.
ചിത്രത്തില്‍ പൂനം ബജ്വ, ഹരീഷ് കണാരന്‍ എന്നിവരും താരതമ്യേന ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത്സറില്‍ വച്ച് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പഞ്ചാബും ന്യൂഡല്‍ഹിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.