പത്തു വര്‍ഷത്തിലധികം ഡല്‍ഹിയില്‍ ജീവിച്ച ശേഷമാണ് നിതിന്‍ പാംനാനിയും ഭാര്യ ജിയ പാംനാനിയും ഗ്വാളിയോറിലേക്ക് മടങ്ങുന്നത്. തിരിച്ചെത്തിയതിനു ശേഷം വിവിധ ബിസിനസുകളെക്കുറിച്ച് ഗവേഷണം നടത്തി. ഒടുവില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള കരകൗശല തൊഴിലാളികളില്‍ നിന്ന് അവരുടെ ഉത്പന്നം വാങ്ങി വില്പന നടത്തുന്ന ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
തന്റെ പിതാവിന്റെ അരിമില്ലിന്റെ ഒരു ഭാഗത്തായി 2012ല്‍ സ്ഥാപനം ആരംഭിച്ചു. തുടക്കത്തില്‍ നാലു പേര്‍ മാത്രമായിരുന്നു ജോലിക്കുണ്ടായിരുന്നത്. പിതാവില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ 20 ലക്ഷം രൂപ ഉപയോഗിച്ച് ഐടോകരി (iTokri) എന്ന സ്ഥാപനം തുടങ്ങി.
ഇന്ന് രാജ്യത്തുടനീളമുള്ള 500 കരകൗശല ക്ലസ്റ്ററുകളിലായി ലൊക്കേറ്റ് ചെയ്തിരിക്കുന്ന 10,000 ത്തോളം കരകൗശല തൊഴിലാളികള്‍ തങ്ങളുടെ കമ്പനിയിലൂടെ ഉത്്പന്നങ്ങള്‍ വില്‍ക്കുന്നു. ഏകദേശം 80,000 ഉത്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയിതിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ് 27 കോടി രൂപയാണ്. 80% ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ വില്‍ക്കുമ്പോള്‍ 20% ഉത്പന്നങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.
രാജ്യത്തുടനീളമുള്ള അസംഘടിത സ്വഭാവമുള്ള കരകൗശല തൊഴിലാളികള്‍ക്ക് ഇന്ന് ഒരു ജീവിതമാര്‍ഗം കൂടിയായി മാറുകായാണ് കമ്പനി. ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വരുമാനം നേടാന്‍ സഹായകമാവുന്നു. ചെറിയ ബിസിനസ് ഉടമകളായി മാറാനും ഇതിലൂടെ പല തൊഴിലാളികള്‍ക്കും കഴിഞ്ഞിട്ടുണ്ട്
കരകൗശല ജോലി ചെയ്യുന്ന ആളുകളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉത്്പന്നങ്ങള്‍ കമ്പനിയുടെ വെയര്‍ ഹൗസില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഗുജറാത്തിലെ അജ്‌റക്, ആന്ധ്രാ പ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളിലെ കലംകരി, മധ്യപ്രദേശിലെ ബാഖ് ബ്ലോക്ക്-ചന്ദേരി പ്രിന്റുകള്‍, രാജസ്ഥാനിലെ സംഗാനെരി, ബഗ്രു ബ്ലോക്ക് പ്രിന്റുകള്‍ എന്നിവയെല്ലാം വെബ്‌സൈറ്റിലൂടെ ലഭിക്കും.
ബനാറസിലെ ഹാന്‍ഡ് പെയിന്റഡ് കളിപ്പാട്ടങ്ങള്‍, ഒഡീഷയിലെ ധോക്ര മെറ്റല്‍ വര്‍ക്ക്, ഐകാറ്റ് വീവ്, ബനാറസിലെ ഹാന്‍ഡ് പെയിന്റഡ് ടോയ്‌സ്, സാരികള്‍, ലക്‌നൗവിലെ ചിക്കന്‍കറി ബാഗുകളും, കുര്‍ത്തികളും, കച്ചിലെ ഭുജോദി വീവിങ് ദുപ്പട്ടകള്‍, ബംഗാളിലെ പാടചിത്ര പെയിന്റിംഗുകള്‍, പഞ്ചാബിലെ ഫുല്‍ക്കാരി എംബ്രോയിഡറിയില്‍ തയ്യാറാക്കിയിട്ടുള്ള സ്യൂട്ടുകള്‍, ദുപ്പട്ടകള്‍ മുതലായ ഉല്പന്നങ്ങളും നന്നായി വിറ്റു പോവുന്നു. 30 രൂപയ്ക്ക് ലഭിക്കുന്ന ബനാറസ് ഹാന്‍ഡ് പെയിന്റഡ് പെന്‍സില്‍ മുതല്‍ 40,000 രൂപ വില വരുന്ന ഇകത് സില്‍ക്ക് സാരി വരെ ഇവിടെ ലഭിക്കും.