സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായി മാറുകയാണ് ഇടുക്കി രാജാക്കാടിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനാരായണ പുരം റിപ്പിള്‍ വെള്ളച്ചാട്ടവും ഇവിടുത്തെ സിപ് ലൈന്‍ സവാരിയും. മുതിരപ്പുഴയാറിന് കുറുകെ പറക്കാനും വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സിപ്പ് ലൈന്‍ സ്ഥാപിച്ചതോടെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണിവിടെ