ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രീയയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ ദുരിതത്തില്‍. അനസ്‌തെറ്റിക് മെഷീന്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രീയകള്‍ നടക്കുന്നില്ലെന്ന് പരാതി.
മാസങ്ങളായി രോഗികളെ കബളിപ്പിക്കുന്ന നിലപാടാണ് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
അനസ്‌തെറ്റിക് മെഷീന്‍ കേടുവന്നതുമൂലം ഹെര്‍ണിയയടക്കമുള്ള ശസ്ത്രക്രിയകള്‍ പല തവണ മാറ്റി രോഗികളെ തിരികെ പറഞ്ഞുവിട്ടു. ശസ്ത്രക്രിയ മാറ്റിവയ്ക്കപ്പെട്ട രോഗികള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
ഒരു ബ്ലോക്കില്‍നിന്ന് കാല്‍നടയായി വലിയ കയറ്റംകയറി അടുത്ത ബ്ലോക്കിലെത്തി മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് പലപ്പോഴും ചികിത്സയില്ലെന്ന വിവരം രോഗികള്‍ അറിയുന്നത്. അടിയന്തരമായി അനസ്‌തെറ്റിക് മെഷീന്‍ (ബോയ്ള്‍സ് മെഷീന്‍) തകരാറുകള്‍ പരിഹരിച്ച് ശസ്ത്രക്രിയ പുനരാരംഭിക്കണമെന്ന് ജനങ്ങളാവശ്യപ്പെട്ടു.