കാലങ്ങളായി കഴുത്തോളം കടത്തില്‍ മുന്നോട്ടു പോകുന്ന ടെലികോം കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. ഇപ്പോഴിതാ ഗുരുതരമായ പ്രതിസന്ധിയിലാണ് കമ്പനി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
എത്രയും വേഗം തങ്ങളുടെ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് വോഡഫോണ്‍ ഐഡിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സ്.
നവംബര്‍ മുതല്‍ എപ്പോള്‍ വേണമെങ്കിലും കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് 25.5 കോടി വിഐ ഉപയോക്താക്കളെ സാരമായി ബാധിക്കും.
മറ്റ് കമ്പനികള്‍ക്ക് ഉള്‍പ്പെടെ ഏകദേശം 10000 കോടി രൂപയോളമാണ് വിഐ കൊടുത്തു തീര്‍ക്കാനുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.