ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ സീസണ്‍: നാല് ദിവസം കൊണ്ട് 24000 കോടിയുടെ കച്ചവടം

Related Stories

രാജ്യത്തെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഉത്സവ കാല കച്ചവടം പൊടിപൊടിക്കുകയാണ്. സെപ്റ്റംബര്‍ 22ന് തുടങ്ങി വെറും നാലു ദിവസം കൊണ്ട് 24000 കോടി രൂപയുടെ കച്ചവടമാണ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നടന്നത്.
ഏകദേശം 5.5 കോടി ഉപഭോക്താക്കളാണ് ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയത്. ഓരോ മിനിറ്റിലും 1100 മൊബൈലുകളാണ് വമ്പന്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി വിറ്റഴിക്കുന്നത്. ഇതുവരെ ഏകദേശം 60-70 ലക്ഷം മൊബൈല്‍ ഫോണുകള്‍ വിറ്റു കഴിഞ്ഞു. ഐഫോണ്‍, വണ്‍പ്ലസ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകള്‍ക്കാണ് ഇക്കുറി ആവശ്യക്കാരധികവും.
ഒരു കോടി ഫോണുകളെങ്കിലും വിറ്റഴിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഫാഷന്‍ രംഗത്ത് 5500 കോടിയുടെ വില്‍പനയാണ് ഇതിനകം രേഖപ്പെടുത്തിയത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീഷോ,മിന്ത്ര, ആജിയോ, നൈക തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വില്‍പന പൊടിപൊടിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ കാലത്തെ ആദ്യ നാല് ദിവസത്തേക്കാള്‍ 1.3 മടങ്ങ് അധിക വില്പനയാണ് ഇക്കുറി നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories