ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ രംഗത്ത് പുത്തന്‍ കാല്‍വയ്പ്പുമായി റിലയന്‍സ് റീട്ടെയ്ല്‍. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാതൃകയില്‍ റിലയന്‍സ് സെന്‍ട്രോ എന്ന പേരില്‍ വണ്‍ സ്‌റ്റോപ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറുകളാരംഭിക്കുകയാണ് റിലയന്‍സ്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ആദ്യ റിലയന്‍സ് സെന്‍ട്രോ സ്‌റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കോസ്‌മെറ്റിക്‌സ്, അടിവസ്ത്രങ്ങള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ബാഗുകള്‍, ആഭരണങ്ങളെന്നിവയെല്ലാം ഒരിടത്ത് ലഭ്യമാക്കുകയാണ് റിലയന്‍സ് സെന്‍ട്രോയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മുന്നൂറില്‍ പരം ഇന്ത്യന്‍, അന്താരാഷ്ട്ര ബ്രാന്‍ഡുകളാകും റിലയന്‍സ് സെന്‍ട്രോകളില്‍ ലഭ്യമാകുക.