ഇനി ഇലക്ട്രിക് ഫോര്‍വീലര്‍ ഏതു സാധാരണക്കാരനും സ്വന്തമാക്കാം. വെറും 8.48 ലക്ഷം രൂപയ്ക്ക് ടിയാഗോ ഇവി പുറത്തിറക്കി ടാറ്റ. ഒക്ടോബര്‍ പത്ത് മുതല്‍ ടിയാഗോ ഇവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. 2023 ജനുവരി മുതല്‍ വാഹനം ഉപഭോക്താക്കളിലെത്തി തുടങ്ങും.
XE, XT, XZ, XZ+ Tech LUX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ടിയാഗോ ഇവി പുറത്തിറക്കിയിരിക്കുന്നത്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്.
ബാറ്ററി, മോട്ടോര്‍ പാക്കിന് എട്ട് വര്‍ഷം അല്ലെങ്കില്‍ 160000 കിലോമീറ്റര്‍ വാറന്റിയോടെയാണ് ടിയാഗോ എത്തിയിരിക്കുന്നത്. വെബ്‌സൈറ്റ് വഴിയോ ഡീലര്‍മാര്‍ വഴിയോ 21000 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം.
2026 ഓടെ പത്ത് ഇലക്ട്രിക് വാഹന മോഡലുകളെങ്കിലും പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.