ടൈം 100 നെക്‌സ്റ്റ് പട്ടികയില്‍ ഇടം പിടിച്ച് ആകാശ് അംബാനി

Related Stories

ടൈം മാസികയുടെ ആഗോള ടൈം 100 നെക്സ്റ്റ് പട്ടികയില്‍ ഇടം പിടിച്ച് ജിയോ ചെയര്‍മാനും മുകേഷ് അംബാനിയുടെ മൂത്ത പുത്രനുമായ ആകാശ് അംബാനി. ബിസിനസ്, എന്റര്‍ടെയ്ന്‍മെന്റ്, സ്‌പോര്‍ട്‌സ്, പൊളിറ്റിക്‌സ്, ഹെല്‍ത്ത്, സയന്‍സ്, ആക്ടിവിസം തുടങ്ങിയ മേഖലകളിലെ ഭാവി നേതാക്കളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്.
”ഇന്ത്യന്‍ വ്യവസായ കുടുംബത്തിന്റെ പാരമ്പര്യം ഉണ്ടായിരുന്നതു കൊണ്ടു തന്നെ ആകാശ് അംബാനി ബിസിനസില്‍ ഉയരുമെന്ന പ്രതീക്ഷ എന്നും ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം കഠിനാധ്വാനിയാണ്. വെറും 22ാം വയസ്സില്‍ ബോര്‍ഡ് സീറ്റ് ലഭിച്ചപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നുവെങ്കിലും പിന്നീട് 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയര്‍മാനായി ജൂണില്‍ അംബാനി അവരോധിക്കപ്പെട്ടു. ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നേടിയെടുക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഭാവിയില്‍ ജിയോയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍, കുടുംബ വ്യവസായത്തിന്റെ വലിയൊരു പങ്കിന് അദ്ദേഹം ഉടമയായേക്കാം’ എന്നാണ് ആകാശിനെ കുറിച്ച് ടൈം 100 നെക്സ്റ്റിലെ പ്രൊഫൈലില്‍ പറയുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories