കരുതലോടെ നില മെച്ചപ്പെടുത്തി ഓഹരി വിപണി. തുടക്കത്തില്‍ നിഫ്റ്റി 167 പോയിന്റ് കുതിച്ച് 17026ലും സെന്‍സെക്‌സ് 568 പോയിന്റ് ഉയര്‍ന്ന് 57166ലും എത്തി. പിന്നീട് ഗണ്യമായി കുറഞ്ഞെങ്കിലും സാവകാശം തിരികെ കയറി. ബാങ്കിങ്,
ഓയില്‍ -ഗ്യാസ്, എഫ്എംസിജി, മീഡിയ, റിയല്‍റ്റി, ഓട്ടോമൊബൈല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകള്‍ മുന്നേറ്റത്തിലാണ്.
റിലയന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി, ഒഎന്‍ജിസി, ടാറ്റാ കെമിക്കല്‍സ്, പിവിആര്‍, ജിന്‍ഡല്‍ സ്റ്റീല്‍, എസ്ആര്‍എഫ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ചയിലായിരുന്ന അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്നു നില മെച്ചപ്പെടുത്തി. റെക്കോര്‍ഡ് ഇടിവിലായിരുന്ന രൂപ 0.42 ശതമാനം നേട്ടത്തോടെ ഡോളറിനെതിരെ 81.59 രൂപ എന്ന ചെറിയ നേട്ടം സ്വന്തമാക്കി.