ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 22 ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്താനുള്ള ആവശ്യം മുന്നോട്ടു വച്ച് ഇന്ത്യ. വിസ്‌കി, ചീസ്, ഡീസല്‍ എഞ്ചിന്‍ ഭാഗങ്ങള്‍, തുടങ്ങി 22 ഉത്പന്നങ്ങള്‍ക്കാണ് തീരുവ ഉയര്‍ത്തുക. സ്റ്റീല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ തീരുമാനത്തിനുള്ള മറുപടിയെന്ന നിലയ്ക്കാണ് ഇന്ത്യയുടെ ഈ നീക്കം. സ്റ്റീല്‍ ഉല്‍പന്നങ്ങളില്‍ യുകെ സ്വീകരിച്ച സുരക്ഷാ നടപടികളുടെ ഫലമായി കയറ്റുമതിയില്‍ 2,19,000 ടണ്ണിന്റെ കുറവുണ്ടായതായി ലോക വ്യാപാര സംഘടനയോട് (ഡബ്ല്യുടിഒ) ഇന്ത്യ വ്യക്തമാക്കി.