റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ. അംബാനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്ലാണ് കൂടുതല്‍ സുരക്ഷ നല്‍കുന്നത്.
ഇസഡ് പ്ലസ് കാറ്റഗറിയില്‍ 10 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 55 ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. ഒരോ കമാന്‍ഡോകളും ആയോധന കലകളില്‍ പരിശീലനം ലഭിച്ചിട്ടുണ്ടാവും. എക്‌സ്, വൈ, ഇസഡ്, ഇസഡ് പ്ലസ്, എസ്പിജി തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.