വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്.
ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടര്‍ വില 1896.50ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയിലാണ് ഏറ്റവും കുറഞ്ഞ വില. 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.
കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലക്കുറവ്. കൊല്‍ക്കത്തയില്‍ 1,959 രൂപയും മുംബൈയില്‍ 1,811.5 രൂപയും ചെന്നൈയില്‍ 2,009.5 രൂപയുമാണ് ഇന്നത്തെ വില.