മൂന്നാംപാദ വില്പന 3.43 ലക്ഷം പിന്നിട്ട് ഇലോണ്‍ മസ്കിന്റെ ടെസ്ല കമ്പനി. 3.65 ലക്ഷം വാഹനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ടെസ്ല നിര്‍മിച്ചെന്നും ഇതില്‍ 3.43 ലക്ഷം വാഹനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചു കഴിഞ്ഞെന്നും കമ്പനി വ്യക്തമാക്കി. ചൈനയില്‍ കൊറോണയെ തുടര്‍ന്നുള്ള ലോക്ഡൗണുകള്‍ ടെസ്ലയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലായിരിക്കുന്നത്. മോഡല്‍ എസ്, എക്സ് എന്നിവയുടെ 18,672 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ മോഡല്‍ 3, വൈ എന്നിവയുടെ 325,158 യൂണിറ്റുകളാണ് വിറ്റഴിച്ചത്.