ഒപേക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നതിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവാണ് രൂപയുടെ മൂല്യത്തിന് സംഭവിച്ചിരിക്കുന്നത്. ഇന്ന് 82.33 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 81.88 എന്ന നിലയിലായിരുന്നു.
ഈ വര്‍ഷം ഇതുവരെ പത്ത് ശതമാനത്തോളമാണ് രൂപയുടെ മൂല്യം തകര്‍ന്നത്. ഉയര്‍ന്ന എണ്ണ വിലയും പലിശനിരക്ക് ഉയര്‍ത്താനുള്ള ഫെഡറല്‍ റിസര്‍വ് തീരുമാനവും മൂല്യം ഇനിയും ഇടിക്കുമെന്നാണ് കണക്ക് കൂട്ടല്‍.