രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് ബ്യൂട്ടി പ്ലാറ്റ്‌ഫോമായ നൈകയുടെ ഓഹരികള്‍ 2.29 ശതമാനത്തോളം ഉയര്‍ന്നു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ഗ്രൂപ്പുമായി സഹകരണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് നൈകയുടെ ഓഹരികള്‍ ഉയര്‍ന്നത്. 2.29 ശതമാനം ഉയര്‍ന്ന് 1314.65 രൂപയുലാണ് നിലവില്‍ നൈകയുടെ വ്യാപാരം പുരോഗമിക്കുന്നത്.
പുതിയ പങ്കാളിത്തത്തോടെ ജിസിസിയിലെ വിപണിയില്‍ സ്ഥാനമുറപ്പിക്കാന്‍ നൈകയ്ക്ക് സാധിക്കും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഒമ്‌നിചാനല്‍ റീട്ടെയ്‌ലര്‍മാരില്‍ ഒന്നാണ് അപ്പാരല്‍ ഗ്രൂപ്പ്. 14 രാജ്യങ്ങളിലായി 2000 സ്റ്റോറുകളാണ് അപ്പാരലിനുള്ളത്.