ഇന്ത്യയുടെ ആകെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ ഇരുപതു ശതമാനത്തോളം കൈയാളുന്ന ചൈനീസ് നിര്‍മാതാക്കളാണ് ഷവോമി. കമ്പനിയുടെ 5551 കോടിയുടെ ആസ്തികള്‍ ഇഡി അടുത്തിടെ കണ്ടുകെട്ടിയിരുന്നു. തൊട്ടുപിന്നാലെ ഷവോമി ഇന്ത്യ വിടുന്നുവെന്നും പാക്കിസ്ഥാന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഇത് പൂര്‍ണമായി നിഷേധിച്ചിരിക്കുകയാണ് ഷവോമി ഇപ്പോള്‍. എക്കണോമിക് ടൈംസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനിയുടെ 90 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും 100 ശതമാനം സ്മാര്‍ട്ട് ടിവികളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ഈ സാഹചര്യത്തില്‍ ഷവോമി ഇന്ത്യ വിടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.