പ്രൈംമിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള 2022 (പിഎംഎന്‍എഎം 2022)ന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള ഒക്ടോബര്‍ 10ന് രാവിലെ 9ന്് കട്ടപ്പന ഗവ. ഐടിഐയില്‍ നടത്തും. മേളയില്‍ വിവിധ ട്രേഡുകളില്‍ ഐടിഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും പങ്കെടുക്കാം. വിവിധ ട്രേഡുകളില്‍ ട്രേഡ് ടെസ്റ്റ് പാസായ ഐടിഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തെരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും ‘dgt.gov.in/appmela2022/’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 272216.