ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ 828 കോടി രൂപ (100 മില്യണ്‍ ഡോളര്‍) അപഹരിച്ച് ഹാക്കര്‍മാര്‍. ബിനാന്‍സ് തന്നെ പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 568 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 20 ലക്ഷം ബിനാന്‍സ് ബ്ലോക് ചെയിന്‍ (ബിഎന്‍ബി) ടോക്കണുകളാണ് ആദ്യ ഘട്ടത്തില്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചത്. തൊട്ടുപിന്നാലെ കമ്പനി ബിഎന്‍ബി ചെയിന്‍ സസ്‌പെന്‍ഡ് ചെയ്തതോടെ 100 മില്യണ്‍ ഒഴികെ ബാക്കി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കാത്ത അവസ്ഥയായി.
പ്രശ്‌നം പരിഹരിച്ചെന്നും നിലവില്‍ ജനങ്ങളുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും അസൗകര്യം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി സിഇഒ ചാങ്‌പെങ് ഷാവോ വ്യക്തമാക്കി.
ബിനാന്‍സിലെ പിഴവുകള്‍ അഥവാ ബഗ്ഗുകള്‍ കണ്ടുപിടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വീതം ഓരോ ബഗ്ഗിനും കമ്പനി ഓഫര്‍ ചെയ്തിട്ടുമുണ്ട്.