കേരളവുമായി സഹകരിക്കാൻ ബാറ്ററി നിർമ്മിതാക്കളായ കോർവസ്

Related Stories

കൊച്ചിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്ററുമായി സഹകരിക്കാൻ നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി താൽപര്യം പ്രകടിപ്പിച്ചു. മറൈൻ മേഖലയിൽ കാർബൺ നിർഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്ന കമ്പനിയാണ് കോർവസ് എനർജി. വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമിച്ചു നൽകിയ — കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുമെന്ന് ചർച്ചയിൽ വ്യക്തമാക്കി. ഏഴു രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് നിലവിൽ കൊച്ചിയിൽ ഓഫീസുണ്ട്, റോബോട്ടിക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ബാറ്ററി നിർമ്മാണ ഫാക്ടറി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ഊർജ്ജ സെക്രട്ടറി ജ്യോതിലാൽ എന്നിവർക്കൊപ്പം വ്യവസായ മന്ത്രി പി. രാജീവ്‌ സന്ദർശിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories