സൊമാറ്റോയുടെ ചുവന്ന ടീഷര്‍ട്ട് ധരിച്ച് വാഹനത്തില്‍ ഭക്ഷണവുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ഒരു ഡെലിവെറി ബോയിയായി എത്തി സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍. ദീപീന്ദര്‍ മാത്രമല്ല കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരും കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഭക്ഷണ വിതരണത്തിനിറങ്ങി. രാജ്യത്തെ ഏറ്റവും മല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നിന്റെ സിഇഒ ഇത്തരത്തില്‍ സാധാരണ ജീവനക്കാരനെ പോലെ ജോലി ചെയ്ത വിവരം നൗകരി.കോം സിഇഒ സഞ്ജീവ് ബിക്ചന്ദാനിയാണ് ട്വിറ്റര്‍ വഴി പുറത്ത് വിട്ടത്.
ഇതാദ്യമായല്ല അദ്ദേഹം ഇത്തരത്തില്‍ ഡെലിവറി ബോയ് ആയി നിരത്തിലറങ്ങുന്നത്. മുന്‍പും തന്റെ കമ്പനിയിലെ സാധാരണ ജീവനക്കാരെ പോലെ അദ്ദേഹം ഉപഭോക്താക്കളുടെ പക്കല്‍ ചെല്ലുകയും നേരിട്ട് അവരില്‍ നിന്ന് അഭിപ്രായ സ്വരൂപീകരണം നടത്തുകയും ചെയ്തിട്ടുണ്ട്.