പച്ചക്കൊളുന്തിന്റെ ഈ മാസത്തെ ശരാശരി അടിസ്ഥാന വില കിലോയ്ക്ക് 13.13 രൂപ. കൊളുന്തിന് എല്ലാ മാസവും അടിസ്ഥാന വില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ടീ ബോര്‍ഡിന്റെ പ്രഖ്യാപനം.
2015-ല്‍ പുതുക്കിയ ടീ മാര്‍ക്കറ്റിങ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം നിശ്ചയിച്ച വിലയോ പ്രൈസ് ഷെയറിങ് ഫോര്‍മുല പ്രകാരമുള്ള വിലയോ, ഇതില്‍ ഉയര്‍ന്ന വിലയോ ആണ് ഫാക്ടറി ഉടമകള്‍ തേയിലക്കര്‍ഷകര്‍ക്ക് നല്‍കണം.