ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അധികം വൈകാതെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണം നടത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യന്‍ സ്പേസ് അസോസിയേഷന്റെ പ്രഥമ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ സാങ്കേതിക രംഗത്ത് ഐഎസ്ആര്‍ഒയുടെ മേല്‍നോട്ടത്തില്‍, സ്റ്റാര്‍ട്ടപ്പുകളും സ്വകാര്യ കമ്പനികളും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെയും എന്എസ്ഐഎല്ലിന്റെയും സഹായത്തോടെ വണ്‍ വെബ് എന്ന കമ്പനി അവരുടെ സാറ്റലൈറ്റ് വിക്ഷേപിക്കാന്‍ സര്‍വ സജ്ജമായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.