യൂട്യൂബില്‍ ഹാന്‍ഡിലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. ക്രിയേറ്റേഴ്‌സിനെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്തുന്നതിനായാണിത്. ഇതോടെ വീഡിയോ ഡിസ്‌ക്രിപ്ഷനുകളിലും കമന്റുകളിലുമൊക്കെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ക്രിയേറ്ററെ മെന്‍ഷന്‍ ചൊനാകും.
ചാനല്‍ പേജുകളിലും യൂട്യൂബ് ഷോര്‍ട്ട്‌സ് വീഡിയോകളിലും പുതിയ ഹാന്‍ഡിലുകള്‍ ദൃശ്യമാകും.
‘ക്രിയേറ്റേഴ്‌സിന് അവരുടെ ഒരു ഐഡന്റിറ്റി രൂപപ്പെടുത്താനും കാഴ്ചക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ക്രിയേറ്റേഴ്‌സുമായി സംവദിക്കാനും ഇതു വഴി കഴിയും,’ യുട്യൂബ് അറിയിച്ചു. ഓരോ ചാനലിനും പ്രത്യേകം ഹാന്‍ഡിലുകള്‍ ഉണ്ടായിരിക്കും. ഹാന്‍ഡിലുകള്‍ യൂട്യൂബില്‍ ക്രിയേറ്റേഴ്‌സിന്റെ സാന്നിധ്യവും ബ്രാന്‍ഡും കൂടുതല്‍ സ്ഥാപിക്കാന്‍ അവരെ സഹായിക്കും.
ചാനലിന്റെ വ്യക്തിഗത യുആര്‍എല്‍് സ്വയമേവ അവരുടെ ഡിഫോള്‍ട്ട് ഹാന്‍ഡിലായി മാറും.