വീണ്ടും ഇന്ത്യയിലേക്ക്
വരാനൊരുങ്ങി സ്റ്റാര്‍ലിങ്ക്

Related Stories

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് വീണ്ടും ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായിസ്റ്റാര്‍ലിങ്ക് ചര്‍ച്ചകള്‍ ആരംഭിച്ചു.
പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ലൈസന്‍സിനായി ഒരു മാസത്തിനകം സ്റ്റാര്‍ലിങ്ക് അപേക്ഷിക്കും. കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ലഭിക്കാതെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. സ്റ്റാര്‍ലിങ്കിന് അയ്യായിരത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചിരുന്നെങ്കിലും.
കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു. അതേസമയം, ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ്, ജിയോ സാറ്റ്ലൈറ്റ് എന്നിവയോടും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് കമ്ബനികളും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories