ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ആഗോള വളര്‍ച്ച 2021-ലെ 6.0 ശതമാനത്തില്‍നിന്ന് 2022-ല്‍ 3.2 ശതമാനമായും 2023-ല്‍ 2.7 ശതമാനമായും കുറയുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയുടെ തീവ്ര ഘട്ടവും ഒഴികെ, 2001 നു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ സ്ഥിതിയാണിത്.
ഇന്ത്യയുടെ 2022 ലെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)കുറച്ചു. മറ്റ് ആഗോള ഏജന്‍സികളുടെ പ്രവചനവുമായി പൊരുത്തപ്പെടുന്നതാണ് ഈ വിലയിരുത്തല്‍.
2022 ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്ന് വാര്‍ഷിക ലോക സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈയിലെ പ്രവചനത്തേക്കാള്‍ 0.6 ശതമാനം കുറവാണിത്.