അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സിന് യൂണിഫൈഡ് ലൈസന്‍സ് ലഭിച്ചു. ഇതോടെ കമ്പനിക്ക്
രാജ്യത്ത് എല്ലാ ടെലികോം സേവനങ്ങളും നല്‍കി തുടങ്ങാന്‍ സാധിക്കും. ടെലികോം വിപണിയിലേക്ക് ഇല്ലെന്നായിരുന്നു സ്‌പെക്ട്രം ലേലം സമയത്ത് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ലോജിസ്റ്റിക്‌സ് രംഗത്തും മറ്റും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കമ്പനി ലേലത്തില്‍ സ്‌പെക്ട്രം വാങ്ങുന്നതെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. 20 വര്‍ഷത്തേക്ക് 212 കോടി രൂപയുടെ സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.