പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വിപണിയിലിറക്കി മെറ്റ. മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദെല്ലയുടെ സാന്നിധ്യത്തിലാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മെറ്റക്വെസ്റ്റ് പ്രോ ഹെഡ്‌സെറ്റ് പുറത്തിറക്കിയത്.
1500 ഡോളറാണ് ഹെഡ്‌സെറ്റിന്റെ വില. ഒക്ടോബര്‍ 25 മുതല്‍ ഹെഡ്‌സെറ്റുകളുടെ ഷിപ്പിങ്ങാരംഭിക്കുമെന്നാണ് വിവരം. വിര്‍ച്വല്‍ മിക്‌സ്ഡ് റിയാലിറ്റികളുടെ സാധ്യതകള്‍ വിപുലീകരിക്കാന്‍ അഡ്വാന്‍സ്ഡ് ഹെഡ്‌സെറ്റ് ശ്രേണിയില്‍ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള ഒന്നാണ് മെറ്റ ക്വെസ്റ്റ് പ്രോ. ഹെഡ്‌സെറ്റിന്റെ വലിപ്പം കുറച്ച് കൊണ്ട് ഏറ്റവും സൂക്ഷ്മമായി ദൃശ്യങ്ങള്‍ കാണും വിധമാണ് ഹെഡ്‌സെറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മെറ്റ കണക്ട് ചടങ്ങില്‍ സുക്കര്‍ബെര്‍ഗ് പറഞ്ഞു.
മെറ്റയുമായി ഹെഡ്‌സെറ്റ് നിര്‍മാണത്തില്‍ സഹകരിച്ച് നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും പറഞ്ഞു.