ഡിസംബര്‍ മാസത്തോടെ രാജ്യത്തെ ഐഫോണുകളില്‍ 5ജി അപ്‌ഡേഷന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ആപ്പിള്‍ കമ്പനി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഐഫോണ്‍ 14, 13, 12, എസ് ഇ മോഡലുകളില്‍ 5ജി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. മികച്ച 5ജി അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയിലെ പങ്കാളികളുമായി ആപ്പിള്‍ ചര്‍ച്ച നടത്തി കഴിഞ്ഞു.
ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഇതിന് പിന്നാലെ ഫോണുകളിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്.