ഇന്ത്യന്‍ നിര്‍മിത കഫ്‌സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫ്‌സിറപ്പ് ഉത്പാദനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ സോണിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം.
മരുന്ന് നിര്‍മാണശാലയില്‍ 12 നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും സര്‍ക്കാര്‍ നല്‍കി.
ലോകാരോഗ്യ സംഘടന സൂചിപ്പിച്ച മൂന്ന് മരുന്നുകളുടെ സാംപിളുകള്‍ കൊല്‍ക്കത്തയിലെ ലാബബിലേക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം പുറത്ത് വരേണ്ടിയിരിക്കുന്നുവെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു. റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.