ഈ മാസം അവസാനത്തോടെ ജെറ്റ് എയര്‍വേസ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. കടബാധ്യതയെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിയ കമ്പനി, ആദ്യ ഘട്ടത്തില്‍ അഞ്ച് എയര്‍ക്രാഫ്റ്റുമായാണ് തിരികെ എത്തുന്നത്.
മൂന്ന് എ 320 നിയോ വിമാനങ്ങളും, രണ്ട് ബി737-8 മാക്‌സ് വിമാനങ്ങളുമാകും സര്‍വീസ് നടത്തുക. സെപ്റ്റംബറില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാമ്പത്തിക തടസ്സങ്ങളെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു.