ഒറ്റ ദിവസം കൊണ്ട് ടിയാഗോ ഇവി 10000 പേര്‍ ബുക്ക് ചെയ്തതായി കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 8.49 ലക്ഷം മുതലാണ് വാഹനത്തിന്റെ ഇപ്പോഴത്തെ സ്‌പെഷ്യല്‍ എക്‌സ്‌ഷോറൂം വില. ഇത് പതിനായിരം പേര്‍ക്ക് കൂടി ലഭ്യമാക്കാനാണ് ടാറ്റയുടെ പദ്ധതി.
ബുക്കിങ്ങാരംഭിച്ചതു മുതല്‍ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് വാഹനങ്ങളിലൊന്നായ ടിയാഗോയ്ക്ക് ഗംഭീര പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
21000 രൂപ നല്‍കി ഓണ്‍ലൈനായോ അംഗീകൃത ഡീലര്‍മാര്‍ മുഖേനയോ വാഹനം ബുക്ക് ചെയ്യാം.