സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37400 രൂപയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 960 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ വര്‍ധിച്ചു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4655 രൂപയാണ്.