കമ്പനിയെ ലാഭത്തിലാക്കാന്‍ 10,000 അധ്യാപകരെ പുതുതായി നിയമിക്കാനൊരുങ്ങി എജ്യൂടെക് കമ്പനിയായ ബൈജൂസ്. അതേസമയം, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആറുമാസത്തിനകം 2500 പേരെ പിരിച്ചുവിടുമെന്നും കമ്പനി വ്യക്തമാക്കി.
ബൈജൂസിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് അഞ്ചു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസിന് സംഭവിച്ചത്. തൊട്ടു മുന്‍ വര്‍ഷം നഷ്ടം 231.69 കോടിയായിരുന്നു. വരുമാനം മുന്‍വര്‍ഷത്തെ 2,511 കോടിയില്‍നിന്ന് 2,428 കോടിയായി ഇടിയുകയും ചെയ്തു. എന്നാല്‍ 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരുമാനം നാലു മടങ്ങ് വര്‍ധിച്ച് 10000 കോടി രൂപയായെന്നും ബൈജൂസ് അവകാശപ്പെട്ടു.
ഫിഫ പോലുള്ളവയുമായി സഹകരിച്ച് ബ്രാന്‍ഡിനെ കുറിച്ച് അവബോധം വളര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബൈജൂസ് സഹസ്ഥാപകയായ ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു