ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വ്യവസായിയായ മുകേഷ് അംബാനി. അഞ്ച് കോടി രൂപയാണ് അംബാനി ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത്. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തി ചേര്‍ന്നത്. എല്ലാ വര്‍ഷവും ഇവിടെ ദര്‍ശനം നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഡെറാഡൂണിലെ വിമാനത്താവളം വരെ എത്തിയിരുന്നെങ്കിലും പ്രതികൂല കാലവസ്ഥ മൂലം ദര്‍ശനം നടത്താതെ മടങ്ങി പോയിരുന്നു.
കഴിഞ്ഞ മാസം തിരുപ്പതി ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി കോടികളാണ് അംബാനി കാണിക്കയായി സമര്‍പ്പിച്ചത്.