കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി
ആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഉണ്ടായതിനൊപ്പം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. 180 ദിവസം കൊണ്ട് 68000 സംരംഭങ്ങള്‍ ആരംഭിച്ചത് സംസ്ഥാന ചരിത്രത്തിലെ സര്‍വ്വകാല റെക്കോഡാണ്. നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.