ഫോര്‍ബ്‌സ് മാസികയുടെ ഇന്ത്യയിലെ ശതകോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി വീണ്ടും ഒന്നാമത്. 2021ല്‍ 7480 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തി ഒറ്റ വര്‍ഷം കൊണ്ട് ഇരട്ടിയായി വര്‍ധിച്ച് 15000 കോടി ഡോളറിലെത്തി. അതേസമയം, 8800 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
മലയാളികളുടെ പട്ടികയില്‍ ഒന്നാമതുള്ള എംഎ യൂസഫലിക്ക് 540 കോടി ഡോളറാണ് ആസ്തി. ഇന്ത്യയില്‍ 35ാം സ്ഥാനത്താണ് യൂസഫലി.